ചാലിശ്ശേരി ഗ്രാമീണ വായനശാലയിൽ ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു
കൂറ്റനാട്: ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ 'എന്റെ ഓണപ്പൂക്കളം എന്റെ പൂക്കളായി' പദ്ധതിയുടെ ഭാഗമായി സൗജന്യ ചെണ്ടുമല്ലി തൈകൾ വിതരണം നടത്തി. മാധ്യമപ്രവർത്തകൻ എ.സി. ഗീവർ ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു ചെണ്ടുമല്ലി തൈകൾ വിതരണം നടത്തി. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു അധ്യക്ഷത വഹിച്ചു. കെ.എം.പി.യു. പാലക്കാട് ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി, വായനശാല പ്രസിഡന്റ് ബാബു പി. ജോർജ്, സെക്രട്ടറി ഡോ. പ്രദീപ് ജേക്കബ്, ട്രഷറർ പി.എസ്. വിനു, ലൈബ്രേറിയൻ ചെറി, പ്രോഗ്രാം കോർഡിനേറ്റർ സി.കെ. സന്ദീപ് എന്നിവർ സംസാരിച്ചു.
