logo
AD
AD

മഴക്കാല രോഗപ്രതിരോധ ലഘുലേഖ പ്രകാശനം ചെയ്തു

കാലടി: ഗ്രാമിക കലാ സാംസ്‌കാരിക സമിതി കോലത്രയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ - ഉറവിട നശീകരണ - രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ബോധവൽക്കരണ ലഘുലേഖ പ്രകാശനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്തംഗം പി.കെ ദേവി, കോലത്ര അംഗൻവാടി അധ്യാപിക ശരണ്യ കൃഷ്ണന് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. കെ.പി ഭാസ്ക്കരൻ, പി. മോഹൻദാസ്, കെ.പി പ്രദീപ്, ഗണേഷ് കോലത്ര, എം.കെ ജാനകി ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പടർന്നുപിടിക്കുന്ന മഴക്കാല സാംക്രമിക രോഗങ്ങളെ തടയാനും പ്രതിരോധിക്കാനുമുള്ള വിവിധ മുൻകരുതലുകളാണ് ലഘുലേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജലജന്യ രോഗങ്ങൾ, കൊതുക് ജന്യ രോഗങ്ങൾ, എലിപ്പനി എന്നിവയ്‌ക്കെതിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


latest News