logo
AD
AD

വനം - വന്യജീവി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

മക്കരപ്പറമ്പ്: വനം-വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി മലപ്പുറത്തിന്റെയും ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പിലെ ഫോറസ്ട്രി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രകൃതിയുടെയും വന്യജീവികളുടെയും അപൂർവ്വ ദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ട് ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. വനസംരക്ഷണത്തിന്റെ പ്രാധാന്യവും ജൈവവൈവിധ്യത്തിന്റെ ഭംഗിയും വിദ്യാർത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. അപൂർവ്വ ദൃശ്യങ്ങൾ, അപൂർവ്വയിനം വന്യജീവികൾ, വിവിധതരം പക്ഷികൾ, വനമേഖലയിലെ സസ്യജാലങ്ങൾ, പശ്ചിമഘട്ടത്തിന്റെ ദൃശ്യഭംഗി, എന്നിവ പകർത്തിയ മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും മൂലം വന്യജീവികൾ നേരിടുന്ന ഭീഷണികളെക്കുറിച്ചും, പ്രകൃതിസന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്താൻ ചിത്രങ്ങൾ സഹായകമായി. ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തിലാണ് പ്രദർശനം ഒരുക്കിയത്. സ്കൂളിലെ വി.എച്ച്.എസ്.ഇ ,എച്ച് എസ് , എച്ച് .എസ് .എസ് വിഭാഗങ്ങളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും പ്രദർശന ശാല സന്ദർശിച്ചു. ഹെഡ്മിസ്ട്രസ് ജസീല കെ.ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് അനിൽ മങ്കട അധ്യക്ഷനായി.മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.പി അബ്ദുറഹിമാൻ ഫോട്ടോ പ്രദർശനം ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയെ സ്നേഹിക്കാനും വനസമ്പത്ത് സംരക്ഷിക്കാനും കുട്ടികളിൽ പുതിയൊരു കാഴ്ചപ്പാട് രൂപപ്പെടുത്താനും ഈ ഫോട്ടോ പ്രദർശനത്തിന് സാധിച്ചു. അദ്ധ്യാപകരായ പി പ്രമോദ്, പി.പുരുഷോത്തമൻ , അബ്‌ദുൽ ഗഫൂർ കുന്നത്ത്, എൻ. വിശ്വനാഥൻ,പി. സേതുമാധവൻ എൻ.പി രാജേഷ് കുമാർ,കെ. അബ്ദുൽ മജീദ്, പി. രാമൻ,പി.ടി .എ പ്രസിഡണ്ട് ജാഫറലി തേറമ്പൻ ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. സുഹാസ് ,രാജീവ് പാമ്പലത്ത് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നല്കി.


latest News