logo
AD
AD

കിംസ് അൽശിഫയുടെ സഹകരണത്തോടെ പെരിന്തൽമണ്ണയിൽ സ്കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്തു

പെരിന്തൽമണ്ണ നഗരസഭയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ കിംസ് അൽശിഫ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ആവശ്യമായ ബെഞ്ചുകളും ഡസ്ക്കുകളും കൈമാറി. ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുരയ്യ ഫാറൂഖ് ഉദ്‌ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഫസൽ മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ നാലകത്ത് ബഷീർ, ഹുസൈന നാസർ,ദിനേശൻ,കദീജ തൊട്ടശ്ശേരി,അമ്പിളി മനോജ്‌,പ്രതിപക്ഷ നേതാവ് രാഹുൽ വിവിധ കൗൺസിലർമാർ, ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ അനിൽ കുമാർ,ഗേൾസ്‌ സ്കൂൾ പ്രിൻസിപ്പൽ ലത,എന്നിവർ പങ്കെടുത്തു.


latest News