ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ച് കാലടി ഗ്രാമപഞ്ചായത്ത്
കാലടി: ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി, എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) പരീക്ഷകളിലും ഭിന്നശേഷി വിഭാഗത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കാലടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കാടഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് തവനൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീരാവുണ്ണി (കുഞ്ഞാപ്പ), നൂർജാൻ അസ്ലം, സലാം കെ.വി, ശോഭന, നൗഫൽ സി. തന്തിലം, എൻ.വി. അബ്ദുൽ സലാം, യൂനസ് പാറപ്പുറം, കെ.കെ. ഷാജി, ഷിംജ, നബീൽ വി.വി, ബഷീർ കണ്ടനകം, പി.കെ. ദേവി, സുലേഖ, സൂര്യ, കെ.ജി. ബെന്നി, അസ്ലം തിരുത്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
