logo
AD
AD

കൊപ്പത്ത് സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിച്ചു

കൊപ്പം ടൗണിലെ സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിച്ചു. ഇടിമിന്നലിനെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി പ്രവർത്തനരഹിതമായിരുന്നു. സിഗ്നൽ സംവിധാനം സ്ഥാപിച്ച പാലക്കാടുള്ള സ്വകാര്യ കമ്പനി അധികൃതർ സ്ഥലത്തെത്തിയാണ് തകരാർ പരിഹരിച്ചത്. സിഗ്നൽ സംവിധാനം നിലച്ചതോടെ പട്ടണത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ പദ്ധതികൾ കഴിഞ്ഞ ദിവസം ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തിരുന്നു. കൂടുതൽ പോലീസിൻ്റെ സേവനം കൂടി പട്ടണത്തിൽ നടപ്പാക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് യോഗത്തിൽ തീരുമാനിച്ചത്. അനധികൃത പാർക്കിങ് കർ ശനമായി തടയാനും നടപടിയായി. അടുത്ത ആഴ്ചയോടുകൂടി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ നിർദേശങ്ങൾ നടപ്പാക്കി തുടങ്ങാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.


latest News