logo
AD
AD

ഓപ്പറേഷൻ തൂഫാൻ: 131 പേർ കൂടി അറസ്റ്റിൽ

സംസ്ഥാനത്ത് 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 109 കേസുകൾ രജിസ്റ്റർ ചെയ്യുകയും 131 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്നായി 797.85 ഗ്രാം എം.ഡി.എം.എ, 2290 ഗ്രാം ഹാഷിഷ് ഓയിൽ, 2.263 കിലോഗ്രാം കഞ്ചാവ്, 0.30 ഗ്രാം ഹെറോയിൻ, 2.41 ഗ്രാം ബ്രൗൺ ഷുഗർ, നാല് കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തു. പദ്ധതിയിലൂടെ ഇതുവരെ ആകെ 4146 കേസുകളിലായി 4471 പേർ അറസ്റ്റിലായപ്പോൾ, 3001.34 ഗ്രാം എം.ഡി.എം.എയും 378.313 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.


latest News