logo
AD
AD

ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കരുത്; എൻആർഇജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കൺവെൻഷൻ

വട്ടംകുളം: ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ വട്ടംകുളം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. ഈ സാമ്പത്തിക വർഷം പല പഞ്ചായത്തുകളിലെയും നിരവധി വാർഡുകളിൽ ഇതുവരെയും തൊഴിലുറപ്പ് ജോലി ലഭിച്ചിട്ടില്ലെന്നും, ജൂലൈ മുതൽ എംജിഎൻആർഇജിഎസ് പദ്ധതി പുതിയ രീതിയിലേക്ക് മാറുമ്പോൾ പഞ്ചായത്തിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടില്ലെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. കേന്ദ്രം അനുവദിച്ച തുകയ്ക്ക് ആനുപാതികമായി സംസ്ഥാന സർക്കാർ വിഹിതം നീക്കിവെച്ചിട്ടില്ലെന്നും, 100 ദിനം തൊഴിൽ പൂർത്തിയാക്കിയവർക്ക് ഓണക്കാലത്ത് നൽകാറുള്ള 1,200 രൂപ ബോണസിനെക്കുറിച്ചും ഇതുവരെ വ്യക്തതയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. പ്രഭാകരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ. നവാബ്, കെ. ലക്ഷ്മി, വി.ബി. ബിന്ദു, എം.എസ്. സുബിത എന്നിവർ പ്രസംഗിച്ചു.


latest News