logo
AD
AD

പെരിന്തൽമണ്ണയിൽ സ്വകാര്യ അപ്പാർട്ട്മെന്റിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പെരിന്തൽമണ്ണ: സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ടയുടെ ഭാഗമായി പെരിന്തൽമണ്ണയിൽ അപ്പാർട്ട്മെന്റിൽ സൂക്ഷിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിലായി. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലെ ചീരട്ടാമണ്ണ റോഡിലുള്ള എ.ബി.സി അപ്പാർട്ട്മെന്റിലെ മുറിയിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ ബിൻഷാദ് @ ഡുഡു (36) എന്നയാളിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. പ്രതിയിൽ നിന്ന് അഞ്ച് ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനും സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാനും വിപുലമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.


latest News