പരാതി പരിഹാര അദാലത്ത് നടത്തി
പട്ടാമ്പി: പൊതുജനപരാതി പരിഹരിക്കുന്നതിന്റെ ഭാഗമായി കപൂർ ഗ്രാമപഞ്ചായത്തിൽ അദാലത്ത് നടത്തി. നേരത്തെ പരാതി നൽകിയ കക്ഷികളും എതിർ കക്ഷികളുമായി പഞ്ചായത്ത് അധികൃതർ നടത്തിയ കൂടിക്കാഴ്ചയിൽ 20 പരാതി കൾ തീർപ്പാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ അദാലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ, കെ.സ്മിത, ഷരീഫ് അന്നിക്കര, ഷിഹാബ് കൊള്ള നൂർ, ടി.ടി.നസീമ, ഷിൻ ജേഷ് മാരായം കുന്ന്, ശ്രിജിത്ത്, പഞ്ചായത്ത് സെക്രട്ടറി ഫയാസ്, ജയകൃഷ്ണൻ, ഒ.വി.ദീപ, എം.എം.അഷ്രഫ് തുടങ്ങിയവർ സംസാരിച്ചു.
