logo
AD
AD

ഓപ്പറേഷൻ തൂഫാൻ: 38 പേർ കൂടി അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി കേരളാ പോലീസ് നടത്തിയ പരിശോധനയിൽ 38 കേസുകളിലായി 38 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9085 ആയി ഉയർന്നു. ആകെ 9795 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 7460.567 ഗ്രാം എം.ഡി.എം.എയും 961.450 കി.ഗ്രാം കഞ്ചാവും 4720.909 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 10 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 27 കേസുകളും കോട്പ പ്രകാരം 16 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 3 .343 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 65 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8994 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 564 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6482 ബോധവത്ക്കരണ പരിപാടികളും നടത്തി.


latest News