റോബോട്ടിക് കിറ്റുകൾ സമ്മാനിച്ചു
മെക് സെവൻ ഹെൽത്ത് ക്ലബ് മൺസൂൺ സമ്മിറ്റിന്റെ ഭാഗമായി കടുങ്ങപുരം ജി.എച്ച്.എസ് സ്കൂളിന് അഞ്ച് റോബോട്ടിക് കിറ്റുകൾ സമ്മാനിച്ചു. മെക് സെവൻ ഹെൽത്ത് ക്ലബ് ഫൗണ്ടർ ക്യാപ്റ്റൻ ഡോ. സലാഹുദ്ധീനിൽ നിന്നും സ്കൂൾ എ.ടി.എൽ ഇൻചാർജ് സമീർ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി അബ്ദുൽ ഗഫൂർ, പി.ടി.എ അംഗം മുഹമ്മദ് മാസ്റ്റർ എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ മെക്സെവൻ ബ്രാൻഡ് അംബാസിഡർ ഡോ. ബാവ അറക്കൽ, ചീഫ് കോർഡിനേറ്റർ കെ.ടി മുസ്തഫ, ചീഫ് ട്രെയിനർ ജിതേഷ് മക്കരപറമ്പ, സോൺ ഫോർ കോർഡിനേറ്റർ ജമാൽ പരവക്കൽ എന്നിവർ സംബന്ധിച്ചു.
