അമൃത് പദ്ധതികളുടെ പുരോഗതി വിലയിരുത്തി
പട്ടാമ്പി നഗരസഭയുടെ കീഴിൽ നടപ്പിലാക്കുന്ന വിവിധ അമൃത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അമൃത് കോർഡിനേറ്റർ നിഖിൽ നഗരസഭാ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. നഗരസഭാ കാര്യാലയത്തിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൺ ടി.പി. ഷാജിയുമായി അദ്ദേഹം വികസന കാര്യങ്ങൾ ചർച്ച ചെയ്തു.
പദ്ധതികളുടെ നിലവിലെ അവസ്ഥ, നിർമ്മാണ പ്രവർത്തനങ്ങളിലെ പുരോഗതി, നേരിടുന്ന വെല്ലുവിളികൾ എന്നിവ യോഗം വിശദമായി പരിശോധിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പദ്ധതികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.
നഗരസഭാ സെക്രട്ടറി ഡോ. അമൽ എസ്, എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വിവിധ വാർഡുകളിൽ നടന്നുവരുന്ന പദ്ധതികളുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും എഞ്ചിനീയറിംഗ് വിഭാഗം വിശദീകരണം നൽകി.
