എഞ്ചിനീയർ റോഡ് നാടിന് സമർപ്പിച്ചു
തൃത്താല നിയോജക മണ്ഡലത്തിലെ എഞ്ചിനീയർ റോഡ് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു. 2024-25 സാമ്പത്തിക വർഷത്തിലെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് റോഡ് ആധുനിക നിലവാരത്തിൽ ഉയർത്തിയത്.
ആനക്കര ടൗണിനേയും പടിഞ്ഞാറങ്ങാടിയേയും ബന്ധിപ്പിക്കുന്ന റോഡാണിത്. മൂന്ന് കി മീ ദൂരം 5.5 മീറ്റർ വീതിയിലാണ് ബി.എം & ബി.സി ചെയ്ത് നവീകരിച്ചിട്ടുള്ളത്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രൈനേജ് പ്രവൃത്തികളും റോഡ് സുരക്ഷക്കായുള്ള ക്രമീകരണങ്ങളും പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. കപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി രാജീവ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
