സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2024 വര്‍ഷത്തെ പഠനസഹായ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2024 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർസെക്കന്ററിതല പഠനത്തിനോ മറ്റ് റഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്നവര്‍ക്കും, റഗുലർ പ്രൊഫഷണൽ കോഴ്സുകൾ, ബിരുദ, ബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്നവര്‍ക്കും അപേക്ഷിക്കാം. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് സജീവ അംഗത്വം നിലനിർത്തുന്ന അംഗങ്ങളുടെ മക്കളെയാണ് പരിഗണിക്കുക. രക്ഷിതാക്കളിൽ അച്ഛനും അമ്മയും ക്ഷേമനിധി അംഗമാണെങ്കിൽ ഒരാൾ മാത്രമേ അപക്ഷ സമർപ്പിക്കാവൂ. അപേക്ഷകൾ നവംബർ 30 നു മുമ്പായി പാലക്കാട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷാ ഫോമുകൾ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലഭിക്കും.