logo
AD
AD

അരിക്കൊമ്പൻ | കവിത | ഇടം

മാപ്പ്......⁣ നിന്റെ വഴികൾകട്ടെടുത്ത് നിന്റെ തണലുകൾ വെട്ടി മാറ്റി....⁣ കൂട്ടും കുടുംബവും പിന്നെ ബാല്യത്തിന്റെ ഓർമ്മകളും..... എല്ലാമെല്ലാം അന്യമാക്കി....⁣ മറ്റൊരു ഇടത്തിലെ നിരീക്ഷണ കൂട്ടിലേക്ക്....⁣ കനിവേതും ഇല്ലാതെ കടത്തിവിട്ടകാലത്തിന്റെ നീതികേടിനു മാപ്പ്.....⁣ ⁣ ഇരുകാലി മൃഗങ്ങളുടെ സ്വജനപക്ഷ പാതത്തിന് വിലയായ് നിന്റെ ജീവന്റെ ഭാഗമായൊരാ⁣ കാനനം തന്നെ കയ്യിലാക്കി⁣ കനിവിന്റെ ഒരുതുള്ളി ബാക്കിയാക്കാതെ നാടുകടത്തി വിട്ടൊരു ദയാരാഹിത്യത്തിന്... മാപ്പ്.....⁣ ⁣ ഇനിയെങ്കിലും ഓടിയൊളിക്കുക ഹൃദയമില്ലാത്ത ഇരുകാലി മൃഗങ്ങൾക്കിടയിൽ നിന്ന്.....⁣ കാടിന്റെ ഹൃദയങ്ങളിലേക്ക്⁣ നിന്റെ കാവലിൽ⁣ കാടുറങ്ങട്ടെ ❤️⁣ ⁣ ⁣ ✎ ചൈതന്യ സുധീർ⁣ കൊടക്കാട്ട്പറമ്പിൽ⁣ വിളയൂർ

Latest News

latest News