logo
AD
AD

കുറ്റിപ്പുറത്ത് ബൈക്ക് അപകടം; കുമ്പിടി പെരുമ്പലം സ്വദേശി വിമൽ മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്തിന് സമീപം എം.ഇ.എസ് കോളേജിന് കിഴക്ക് വശത്തുള്ള കുമ്പിടി റോഡിൽ തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ബൈക്ക് അപകടത്തിൽ കുമ്പിടി പെരുമ്പലം സ്വദേശി വിമൽ (കുഞ്ഞണ്ണൻ) മരിച്ചു. റോഡരികിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിമലിനെ ഉടൻ തന്നെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

latest News