logo
AD
AD

പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്ക് ഊജജ്വല സമാപനം

സ്ത്രീ ശാക്തീകരണത്തിൻ്റെ കരുത്ത് തെളിയിച്ച പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്ക് ഊജജ്വല സമാപനം. ജനങ്ങൾ ഏറ്റെടുത്ത ചാലിശ്ശേരിയിലെ പത്ത് ദിനരാത്രങ്ങളിൽ ലക്ഷക്കണക്കിനാളുകളാണ് മേളയിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്‌പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തിയ മേളയിൽ വിവിധ രുചി വൈവിധ്യം വിളമ്പിയ ഇന്ത്യൻ മെഗാ ഫുഡ് കോർട്ടായിരുന്നു മേളയിലെ മുഖ്യ ആകർഷണം.⁣ ⁣ കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 250 പ്രദർശന വിപണന സ്‌റ്റാളുകളും സജീവമായിരുന്നു.കര കൗശലവസ്‌തുക്കൾ,ആഭരണങ്ങൾ തുണിത്തരങ്ങൾ ഗൃഹോപകരണങ്ങൾ, നിത്യോപയോഗസാധനങ്ങൾ തുടങ്ങി വിവിധ ഉത്‌പ്പന്നങ്ങൾ വാങ്ങുന്നതിനായി നിലയ്ക്കാത്ത ജന പ്രവാഹമായിരുന്നു. എല്ലാ ദിവസവും മൂന്ന് വേദികളിലായി കലാ സാംസ്കാരിക പരിപാടികളും സെമിനാറുകളും മേളയിലെ മറ്റൊരു ആകർഷണമായിരുന്നു. കുടുംബശ്രീ കലാകാരികളുടെ പെൺ പെരുമ കലാപരിപാടികളും ജനഹൃദയങ്ങൾ കീഴടക്കി.⁣ ⁣ വൈകുന്നേരങ്ങളിലെ വിവിധ സംസ്കാരിക സമ്മേനങ്ങളിലായി മന്ത്രിമാരും എംഎൽഎമാരും പങ്കാളികളായി. മണ്ഡലത്തിലെ വിവിധ മേഖലകളിൽ വൈദഗദ്ധ്യം പുലർത്തിയ വരെ ആദരിക്കുന്ന ആദര സന്ധ്യയും ഉണ്ടായിരുന്നു. മേളയ്ക്ക് അനുബന്ധമായി ഫ്ളവർ ഷോ, അമ്യുസ്മെന്റ് പാർക്ക്‌, പെറ്റ് ഷോ,പുസ്‌തകമേള എന്നിവ കൗതുക മുണർത്തുന്നതായിരുന്നു. പ്രസീത ചാലക്കുടിയുടെ പതി ഫോക്ക് ബാൻ്റ്, ത്രയ ദി മ്യൂസിക്കൽ ഫ്യൂഷൻ , നവ്യ നടനം, റിമിടോമി ലൈവ് എന്നിവ വേദിയെ ഇളക്കിമറിച്ചു.⁣ ⁣ പുഷ്പാവതി, ഡോ. ആർഎൽവി കൃഷ്ണൻ സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം, ഗംഗാ തരംഗം എന്നിവകൊണ്ട് സമ്പന്നമായിരുന്നു സാംസ്കാരിക സദസ്.ഷഹബാസ് അമൻ പാടുന്നു, ബിൻസിയും ഇമാമും അവതരിപ്പിച്ച സൂഫി മിസ്റ്റിക് സംഗീതം ചാലിശ്ശേരിക്ക് നവ്യാനുഭവം പകർന്നു.സൂരജ് സന്തോഷ് ലൈവ് , സ്റ്റീഫൻ ദേവസ്സി സോളിഡ് ബാൻ്റ് ലൈവ്, സിത്താര കൃഷ്ണകുമാറിൻ്റെ മലബാറിക്കസ് പ്രോജക്ട് എന്നിവ ആസ്വാദക ഹൃദയം കീഴടക്കി.

Latest News

latest News