ബസ് കാത്തുനിൽക്കവെ വാഹനമിടിച്ച് പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം
മലപ്പുറം: വാഹനമിടിച്ച് പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം. മലപ്പുറം മങ്കട പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം നസീറ സി പി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. ബസ് കാത്തുനില്‍ക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി പി ടി ശറഫുദ്ദീന്റെ ഭാര്യയാണ്.
