logo
AD
AD

നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം: കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി നടന്നു

ആലത്തൂര്‍ നിയോജക മണ്ഡലം നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. തേങ്കുറുശ്ശി, വണ്ടാഴി, ആലത്തൂര്‍, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനമാണ് രണ്ടാമത്തെ ബാച്ചില്‍ നടന്നത്.

ജനങ്ങളില്‍ നിന്ന് വികസന നിര്‍ദ്ദേശങ്ങളും ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനും പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി ആസൂത്രണം നടത്തുന്നതിനും അഭിപ്രായങ്ങള്‍ സമാഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയായി ജനുവരി 31 വരെ ഗൃഹ സന്ദര്‍ശന പരിപാടി നടക്കും.

പരിപാടിയില്‍ നിയോജകമണ്ഡലം ചാര്‍ജ് ഓഫീസര്‍ കെ സുന്ദരന്‍, നവകേരള മിഷന്‍ ആലത്തൂര്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വീരസാഹിബ്, കില ആര്‍.പി മുഹമ്മദ് മൂസ, തീമാറ്റിക് എക്സ്പര്‍ട്ട് എല്‍സ മരിയ, റിസോഴ്സ് പേഴ്സണ്‍ന്മാരായ എല്‍. തോമസ്, സുമാവലി മോഹന്‍ദാസ് എന്നിവര്‍ ക്ലാസ് എടുത്തു.

latest News