logo
AD
AD

'കെട്ടിട നിർമ്മാണ നിയമങ്ങളും പൊതുസമൂഹവും': ലെൻസ്‌ഫെഡ് ഓപ്പൺ ഫോറം സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: സർക്കാർ ലൈസൻസുള്ള സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ലെൻസ്‌ഫെഡിന്റെ (LENSFED) മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ടൗൺ സ്ക്വയറിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. 'കെട്ടിട നിർമ്മാണ നിയമങ്ങളും പൊതുസമൂഹവും' എന്ന വിഷയത്തിൽ നടന്ന പരിപാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എം.ബി. ഫസൽ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ വലിയ കെട്ടിടങ്ങൾക്ക് നൽകുന്ന നിർമ്മാണ ഇളവുകൾ കേരളത്തിലും നടപ്പിലാക്കാൻ അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് അമീർ പാതാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ലെൻസ്‌ഫെഡ് സംസ്ഥാന ബിൽഡിംഗ് റൂൾ കമ്മിറ്റി കൺവീനർ എഞ്ചിനീയർ ജാബിർ വിഷയാവതരണം നടത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു. കൗൺസിലർ രാഹുൽ, പി.ടി.എസ്. മൂസ്സു, ടാലെന്റ്റ് ലത്തീഫ്, മണികണ്ഠൻ കൊളത്തൂർ, സുൽഫിക്കർ, സുലൈമാൻ എ.പി., സംസ്ഥാന ജോയിന്റ് സെക്രട്ടറി സലിൽ കുമാർ, ജില്ലാ സെക്രട്ടറി വി.കെ.എ റസാഖ്, ട്രഷറർ ജാഫറലി, സജി കെ.ബി., അരുൺ പി.ആർ. എന്നിവർ സംസാരിച്ചു.

Latest News

latest News