അകാലത്തിൽ പൊലിഞ്ഞ ഫമീറിന്റെ കുടുംബത്തിന് ബൈത്തുറഹ്മ ഒരുങ്ങുന്നു

ചെര്‍പ്പുളശേരി: നെല്ലായ മാരായമംഗലം കുലവർക്കുന്നത് ഫമീർ എന്ന സഹോദരന്റെ അപ്രതീക്ഷിതമായുണ്ടായ മരണം കാരണം അനാഥമായ കുടുംബത്തിന് ബൈത്തുറഹ്മയൊരുക്കുന്നു. ഫമീറിന്‍റ രണ്ടു പെണ്മക്കളും ഗർഭിണിയായ ഭാര്യയും താമസിക്കുന്നത് വാടകവീട്ടിലാണ്. അവർക്കൊരു വീട് (ബൈത്തുറഹ്മ )നിർമിച്ചു നൽകികൊണ്ട് ആ കുടുബത്തെ സംരക്ഷിക്കാന്‍ യോഗം ചേര്‍ന്നു. നെല്ലായ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹംസത്ത് മാടാലയുടെ അധ്യക്ഷതയിൽ ചേര്‍ന്നയോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. മേലാടയിൽ ബാപ്പുട്ടി സ്വാഗതം പറഞ്ഞു. കീഴ്ശേരി രായിന്‍, കെ.പി മുഹമ്മദ്, എം പി അബ്ദുറഹ്മാന്‍, മുഹമ്മദുപ്പ ദാരിമി എന്നിവര്‍ പ്രസംഗിച്ചു. മരക്കാര്‍ മാരായമംഗലം മുഖ്യ രക്ഷാധികാരി. രക്ഷാ അധികാരികൾ: ഹംസത്ത് മാടാല കെ പി മുഹമ്മദ് കുട്ടി മുഹമ്മദുപ്പ ദാരിമി രായൻ കീഴ്ശേരി സൈദലവി പറപ്പത്തൊടി മുഹമ്മദ് അലി ഹാജി കെ പി ഹംസ പൊയിതമ്മൽ മേലാടയില്‍ വാപ്പുട്ടി. [ചെയര്‍മാന്‍] വൈസ് ചെയർമാൻമാര്‍: സൈദലവി എം ടി സുബൈർ എ പി സമദ് പാറക്കൽ ഷറഫു മാണിതൊടി ജനറല്‍ കണ്‍വീനര്‍: എം.പി അബ്ദുറഹ്മാന്‍ ജോയിൻ കൺവീനവർമാർ: എ പി അബു കെ കെ ഹംസു കെ കെ അബ്ദുറഹിമാൻ കെ കെ സദഖത്ത് കെ കെ സൈതലവി എന്നിവരെ ഉള്‍പ്പെടുത്തി ഭവനനിര്‍മാണ കമ്മിറ്റി രൂപീകരിച്ചു.