ഭാരത സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാരുടെ പരിശീലനം നടന്നു
പാലക്കാട്: 'ഭാരത സെന്‍സസ് 2027'-ന്റെ ഭാഗമായി ജില്ലയിലെ ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലയില്‍ വിവിധ ബാച്ചുകളായാണ് പരിശീലന പരിപാടി നടക്കുന്നത്. ഗവ വിക്ടോറിയ കോളിജില്‍ നടന്ന ആദ്യ ബാച്ചിന്റെ പരിശീലന പരിപാടിയില്‍ ജില്ലാ കളക്ടറും പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറുമായ മാധവിക്കുട്ടി എം.എസ് ആമുഖമായി സംസാരിച്ചു. രണ്ടാം ബാച്ചിന്റെ പരിശീലനം ജില്ലാ വ്യവസായ കേന്ദ്രത്തിലും നടന്നു.
സെന്‍സസ് ആശയങ്ങള്‍, ഷെഡ്യൂളുകള്‍, ഫീല്‍ഡ് നടപടിക്രമങ്ങള്‍ എന്നിവയുടെ സമഗ്രമായ പരിചയപ്പെടുത്തലാണ് പരിശീലന ക്ലാസുകളില്‍ ഉൾപ്പെടുത്തിയത്. പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്ന സെന്‍സസ് നടപടികളുടെ ഭാഗമായി, വിവരശേഖരണം, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയുള്ള വിവരശേഖരണം എന്നിവയില്‍ ട്രെയിനര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. കൂടാതെ സെന്‍സസിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭവനങ്ങളുടെ ലിസ്റ്റ് ശേഖരിക്കുന്നതിനെക്കുറിച്ചും ക്ലാസുകളില്‍ വിശദമായ ചര്‍ച്ചയും നടന്നു. 90 ഫീൽഡ് ട്രെയിനർമാരെ ഉപയോഗിച്ച് 5,078 എന്യൂമറേറ്റർമാർക്കും 846 സൂപ്പർവൈസർമാർക്കുമാണ് ട്രെയിനിങ് നൽകുക.
പരിപാടിയില്‍ ജില്ലാ സെൻസസ് ഓഫീസറും എഡിഎമ്മുമായ കെ. സുനിൽ കുമാർ, സെൻസസ് നോഡൽ ഓഫീസർ പി.എ ടോംസ്, ഗവ.വിക്ടോറിയ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എം.ജി പ്രസാദ്, സെന്‍സസ് ഡയറക്ടറേറ്റില്‍ നിന്നുള്ള പരിശീലക ഗായത്രി സുരേഷ്, അസിസ്റ്റന്റ് പ്രൊഫസർമാരായ എൻ.എസ് ബ്രിജേഷ്, സി.മണികണ്ഠൻ എന്നിവര്‍ പങ്കെടുത്തു.
