logo
AD
AD

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്നറിയാം; പ്രഖ്യാപനം 3 മണിക്ക്

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം വെള്ളിയാഴ്ച മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിൽ പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.⁣ ⁣ ഐ.ടി. മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലം ലഭിക്കും.⁣ ⁣ സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.⁣ ⁣ എസ്.എസ്.എൽ.സി. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ⁣ ⁣ https://kbpe.kerala.gov.in⁣ ⁣ https://results.digilocker.gov.in⁣ ⁣ https://sslcexam.kerala.gov.in⁣ ⁣ https://thslcexam.kerala.gov.in/thslc⁣ ⁣ https://sslchiexam.kerala.gov.in⁣ ⁣ https://ahslcexam.kerala.gov.in⁣ ⁣ www.prd.kerala.gov.in⁣ ⁣ https://results.kite.kerala.gov.in

latest News