പട്ടാമ്പിയിൽ ഹാൻസ് ശേഖരം പിടികൂടി
പട്ടാമ്പി എക്സൈസ് കുളമുക്ക് - ചോലക്കുളത്ത് നടത്തിയ റെയ്ഡിൽ മുണ്ടമ്പള്ളത്ത് മുസ്തഫയുടെ വീട്ടിൽ ഹാൻസ് സൂക്ഷിച്ച് വെച്ച് വിൽപ്പന നടത്തിയതിന് കേസെടുത്തു. പരിശോധനയിൽ 8.1 കിലോഗ്രാം ഹാൻസ് പിടിച്ചെടുത്തു. ചെറുകിട വ്യാപാരികളും യുവാക്കളുമാണ് പ്രധാന ഉപഭോക്‌താക്കളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ചില്ലറ വിൽപ്പനക്കാർക്ക് ഹാൻസ് നൽകുന്നയാളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങൾ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹനൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (Gr) കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫീസർ. രാജേഷ്. ഇ.ആർ, അനൂപ് രാജ്, നിധിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ആരതി, എക്സൈസ് ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു.
