നന്നംമുക്ക് പഞ്ചായത്തിൽ മഴക്കാല മുന്നൊരുക്കം; ചങ്ങരംകുളം ടൗൺ ശുചീകരിച്ചു
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വശുചീകരണത്തിന്റെ ഭാഗമായി ചങ്ങരംകുളം ടൗൺ ക്ലീനിങ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് മുഹമ്മദ് അലി നരണിപ്പുഴ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നി റഫീക്ക്, വാർഡ് മെമ്പർ പരമേശ്വരൻ, ആസൂത്രണ ഉപാധ്യക്ഷൻ നാഹിർ, വ്യാപാരി വ്യവസായി പ്രസിഡണ്ട് കാലിദ് പി.പി, പഞ്ചായത്ത് സെക്രട്ടറി വിഷാഖ്, വി.ഒ.ഇ രജീഷ്, മെഡിക്കൽ ഓഫീസർമാരായ ശ്രീകാന്ത്, ദീപക്, ഹരിതകർമ സേന കോഡിനേറ്റർ അഷീജ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് മെമ്പർമാർ, അംഗൻവാടി ടീച്ചർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ, സന്നദ്ധ സംഘടന പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ച ടൗൺ ക്ലീനിങ് പ്രവർത്തനങ്ങൾ വിവിധ ഭാഗങ്ങളിൽ നടന്നു.
