ദേശീയ സ്ട്രോക്ക് അവാർഡിൽ ഇരട്ട നേട്ടവുമായി കിംസ് അൽശിഫ ഹോസ്പിറ്റൽ
പെരിന്തൽമണ്ണ: ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് ഇന്നൊവേഷൻ & എക്സലൻസ് അവാർഡിൽ കിംസ് അൽശിഫ ആശുപത്രിക്ക് ഇരട്ട ദേശീയ അംഗീകാരം. രാജ്യത്തെ സ്ട്രോക്ക് ചികിത്സാ രംഗത്തെ മികവ് പരിഗണിച്ച് 'വോയിസ് ഓഫ് ഹെൽത്ത്കെയർ' ആണ് പുരസ്കാരം നൽകുന്നത്. മേയ് 3ന് ഡൽഹിയിൽ വെച്ച് സംഘടിപ്പിച്ച പുരസ്കാര വിതരണ ചടങ്ങിൽ കിംസ് അൽശിഫ ആശുപത്രിയിലെ സ്ട്രോക്ക് & ഇൻറെർവെൻഷനൽ ന്യൂറോളജിസ്റ്റ് ഡോ. ജിതിൻ ബിനോയ് ജോർജ്, ഫിസിയാട്രിസ്റ്റ് ഡോ. ഷാഹിൻ കെ. ഇ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ദക്ഷിണേന്ത്യയിലെ മികച്ച പക്ഷാഘാത ചികിത്സാ കേന്ദ്രമായി കിംസ് അൽശിഫ ആശുപത്രിയെ തിരഞ്ഞെടുത്തു. സ്ട്രോക്ക് ചികിത്സ, അടിയന്തര ഇടപെടൽ, രോഗി പരിചരണം എന്നിവയിൽ ആശുപത്രി കൈവരിച്ച മികവിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ലഭിച്ചത്. അതേസമയം, സ്ട്രോക്ക് പുനരധിവാസ രംഗത്തെ നേതൃപാടവത്തിനുള്ള 'സ്ട്രോക്ക് റീഹാബിലിറ്റേഷൻ ലീഡർഷിപ്പ്' പുരസ്കാരത്തിന് കിംസ് അൽശിഫയിലെ ഡോ. ഷാഹിൻ കെ.ഇ. അർഹനായി. പക്ഷാഘാത രോഗികളുടെ പുനരധിവാസത്തിലും മികച്ച ചികിത്സാ സംവിധാനത്തിനുമുള്ള സംഭാവന പരിഗണിച്ചാണ് ഈ അംഗീകാരം. കഴിഞ്ഞ 37 വർഷമായി മലബാറിലെ ആരോഗ്യരംഗത്ത് കിംസ് അൽശിഫ മാതൃകാപരമായ സേവനങ്ങളാണ് നടത്തി വരുന്നത്. പക്ഷാഘാത ചികിത്സയ്ക്കായി പ്രത്യേക കാത്ലാബ്, ഐ.സി.യു സൗകര്യങ്ങൾ, 24 മണിക്കൂർ സ്ട്രോക്ക് റെഡി സേവനങ്ങൾ എന്നിവ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടു@്. പക്ഷാഘാത ലക്ഷണങ്ങൾ ക@ുതുടങ്ങുന്ന ഉടൻ രോഗിയെ സ്ട്രോക്ക് റെഡി ആശുപത്രിയിലെത്തിക്കാനായാൽ വിദഗ്ധ ചികിത്സയിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ ആയിരത്തിലധികം പക്ഷാഘാത രോഗികൾ കിംസ് അൽശിഫയിലെ വിദഗ്ധ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതോടൊപ്പം, പക്ഷാഘാതത്തെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന രോഗികൾക്കായി റീഹാബിലിറ്റേഷൻ ചികിത്സയിലും മികച്ച ഫലങ്ങൾ കൈവരിക്കാൻ ആശുപത്രിക്ക് സാധിച്ചതായും അധികൃതർ വ്യക്തമാക്കി. തുടർച്ചയായി രണ്ടാം വർഷമാണ് കിംസ് അൽശിഫ നാഷണൽ സ്ട്രോക്ക് ഇന്നൊവേഷൻ & എക്സലൻസ് അവാർഡ് സ്വന്തമാക്കുന്നത്. കൂടാതെ, അന്തർദേശീയ പക്ഷാഘാത സംഘടനയുടെ അംഗീകാരവും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. സ്വതന്ത്ര ജ്യൂറി പാനലിൻറെയും VOH മാനേജ്മെൻറിൻറെയും വിശദമായ വിലയിരുത്തലുകൾക്കൊടുവിലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ സ്ട്രോക്ക് പരിചരണ നിലവാരം ഉയർത്തുന്നതിൽ കിംസ് അൽശിഫയുടെ തുടർച്ചയായ സേവനങ്ങൾക്ക് ലഭിച്ച ദേശീയ അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. സ്ട്രോക്ക് ചികിത്സാ വിഭാഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 04933 299 103 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
