logo
AD
AD

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

പാലക്കാട് ജില്ലയിലെ അട്ടപ്പാടി അഗളി, ഷോളയൂർ പഞ്ചായത്തുകളിലെ അങ്കണവാടി പ്രവർത്തകർക്കും എസ്.ടി പ്രമോട്ടർമാർക്കുമായി ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി ക്ലാസിന് നേതൃത്വം നൽകി.

അഗളി ഇഎംഎസ് ടൗൺ ഹാളിൽ വച്ചു നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ മിനിമോൾ നിർവഹിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം അടിസ്ഥാനമാക്കി വനിത ശിശു വികസന വകുപ്പിൻ്റെ പരിധിയിൽ വരുന്ന പദ്ധതികളുടെ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റ ഭാഗമായിട്ടാണ് കമ്മീഷൻ ക്ലാസ്സ് സംഘടിപ്പിച്ചത്.

ഭക്ഷ്യ കമ്മീഷൻ ജില്ലാ കോർഡിനേറ്റർ വിജയകുമാർ, അട്ടപ്പാടി ഐ.സി.ഡി.എസ്. പ്രൊജക്ട് സി.ഡി.പി.ഒ. കെ. ശ്രീലത, ജൂനിയർ സൂപ്രണ്ട് ജി. സുനിൽ കുമാർ, ഐസിഡിഎസ് സൂപ്പർവൈസർമാരായ മേരി മാനസ, സുഭാഷിണി, ഫനിഷ ബേബി തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.

latest News