logo
AD
AD

വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി; പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം

കേരളത്തിലെ മുഖ്യമന്ത്രി വി.ഡി സതീശനെന്ന് പ്രഖ്യാപനം. 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ഇതിന് ശേഷം കേരളത്തിൽ നിയമസഭാ കക്ഷിയോഗം ചേർന്ന് തീരുമാനം അംഗീകരിച്ച് നേതാവിനെ തിരഞ്ഞെടുക്കും. അതേസമയം നിയമസഭാ കക്ഷിയോഗത്തിൽ നേതാവിനെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഇന്നുതന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ വി.ഡി സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഘടകക്ഷി നേതാക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് തന്നെ യുഡിഎഫ് നിയമസഭാ കക്ഷി യോഗം നടക്കും.

latest News