കക്കൂസ് മാലിന്യം തള്ളാൻ വന്നവരെ പിടികൂടി പോലീസിൽ ഏൽപിച്ചു
പട്ടാമ്പി: പട്ടാമ്പി - തൃത്താല റോഡിൽ കരിമ്പനക്കടവിന് സമീപം രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയ വാഹനം നാട്ടുകാർ ചേർന്ന് പിടികൂടി. തൃത്താല ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അലി പൂവ്വത്തിങ്ങൽ, പ്രസാദ് ബാബു എന്നിവരുടെയും നാട്ടുകാരായ സൈനു കേലശ്ശേരി, ഫൈസൽ പോണ്ടി, ഷാനവാസ്, വി.കെ. ഹംസ, സൈഫു പുളിക്കൽ എന്നിവരുടെയും നേതൃത്വത്തിലാണ് മാലിന്യ വണ്ടി തടഞ്ഞത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
