logo
AD
AD

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു: അഞ്ചു പരാതികള്‍ തീര്‍പ്പാക്കി

തിരൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി. റോസ പരാതികള്‍ സ്വീകരിച്ചു. സിറ്റിങില്‍ ആകെ പതിനൊന്ന് പരാതികള്‍ ലഭിച്ചു. അഞ്ചു കേസുകള്‍ തീര്‍പ്പാക്കുകയും ആറു കേസുകള്‍ മാറ്റി വെയ്ക്കുകയും ചെയ്തു.

മംഗലം സ്വദേശിനി ഹസ്‌ന ഫേബിന്‍ എന്ന വിദ്യാര്‍ഥിയുടെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിന്നാക്ക വിഭാഗ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് സ്‌കോളര്‍ഷിപ്പ് മുടങ്ങാതെ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചതിന്റെയും രണ്ടാം വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ലഭിച്ചതിന്റെയും അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി. അരീക്കോട് സ്വദേശി കെ.ടി അബ്ദുല്‍ സമദിന്റെ പരാതിയില്‍ അരീക്കോട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് വരെ നിലവിലെ കെട്ടിടം ശോച്യാവസ്ഥ പരിഹരിച്ച് നിലനിര്‍ത്തണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി.

വളാഞ്ചേരി സ്വദേശി അബ്ദുറഹ്‌മാന്റെ വീടിന് തൊട്ടടുത്തായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു എന്ന പരാതിയില്‍ കെ.എസ്.ഇ.ബി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ വീടിന് സമീപത്തു നിന്ന് 20 മീറ്റര്‍ ദൂരത്ത് പൊതുസ്ഥലത്താണെന്ന് കമ്മീഷനെ ധരിപ്പിച്ചതിലൂടെ കേസ് തീര്‍പ്പാക്കി. കാവനൂര്‍ സ്വദേശി ടി.വി അബ്ദുറസാക്കിന്റെ പരാതിയില്‍ കേരള ബാങ്കിന്റെ അരീക്കോട് ശാഖയില്‍ നിന്നും എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതിനാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ലോണ്‍ തിരിച്ചടയ്ക്കാനുള്ള അവസരം നല്‍കി ലോണ്‍ തിരിച്ചടച്ചതോടെ പരാതി പരിഹരിച്ചു.

latest News