പുതുക്കോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ 2026 - 27 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ഉദ്ഘാടനവും വികസനരേഖയുടെ പ്രകാശനവും പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. പരിപാടിയില്‍ പുതുക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ഷാഹിദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രത്നകുമാരി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആമിന അസീസ്, അജിത ബിനീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. പി കൃഷ്ണന്‍, ഭാഗ്യലക്ഷ്മി, പി.സി അബ്ദുല്ല, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം കൃഷ്ണദാസ്, മെമ്പര്‍മാരായ ഡി. നിതീഷ്, ലിജിന സല്‍പ്രകാശ്, അമ്പിളി, പി.എം ഹാരിഷ്, എസ്.വിദ്യ , ഉമ്മു സല്‍മ, എ.അശ്വതി, ടി.വി രാഹുല്‍രാജ്, സെക്രട്ടറി ജെ.ഷാജി, ആസൂത്രണ സമിതി അംഗങ്ങള്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ , വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണ്‍വാടി ടീച്ചര്‍മാര്‍, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.
