logo
AD
AD

വേനല്‍ക്കാലം: തൊഴില്‍ സമയം ക്രമീകരിച്ചു

സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതമേല്‍ക്കുന്നതിന് സാധ്യതയുണ്ട്. മെയ് 20 വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയുള്ള സമയം വിശ്രമവേളയാക്കി.

വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായും നിജപ്പെടുത്തി. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിച്ച് ലേബര്‍ കമ്മീഷ്ണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പാലിക്കാത്ത തൊഴിലുടമകളുടെ പേരില്‍ നിയമനപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

latest News