പട്ടാമ്പി താലൂക്കുതല സർഗോത്സവം പരുതൂരിൽ നടന്നു
പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിൽ പരുതൂര്‍ വായനശാലയില്‍ താലൂക്കുതല സര്‍ഗോത്സവം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നിഷ വിജയകുമാര്‍ നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സി.പി. ചിത്രഭാനു മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിച്ചു. അഭയം പള്ളം സ്മാരക വായന ശാലയുടെ 'സമാധാനം പരമേശ്വരന്‍' പുരസ്‌ക്കാരം നേടിയ പി.ടി. രാമചന്ദ്രന്‍, ജനപ്രതിനിധികളായ അഡ്വ. നിഷ വിജയകുമാര്‍, കെ.സി. അലി ഇക്ബാല്‍, പി. രമണി, ഫോക്‌ലോര്‍ അക്കാദമി യുവ പ്രതിഭാ പുരസ്‌കാരം നേടിയ കെ.പി. ശ്രീനാഥ് എന്നിവർ ആദരം ഏറ്റുവാങ്ങി. താലൂക്ക് സെക്രട്ടറി ടി. സത്യനാഥന്‍, പി. സുധ, പി. സുധീര്‍, രാജന്‍ മാടായില്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ വായനശാലകളില്‍നിന്നായി നൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുത്ത സര്‍ഗോത്സവത്തിലെ വിജയികള്‍ക്ക് ചലച്ചിത്ര പുരസ്‌കാര ജേതാവ് ബീന ആര്‍. ചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
