'ഒരുമിച്ചിരി': ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കൾച്ചറൽ ഇവന്റ് സംഘടിപ്പിച്ചു
കൊപ്പം: കൊപ്പം ദാറുൽ അഥ്ഫാൽ വാഫി ആർട്സ് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ജനുവരി 23, 24 തീയതികളിലായി നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി 'ഒരുമിച്ചിരി' എന്ന പേരിൽ കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന അമൽ ഇൻക്ലൂസീവ് ലിവിങ് ഹബ്ബിൽ (AILH) വെച്ചായിരുന്നു പരിപാടി നടന്നത്.
കോളേജ് വൈസ് പ്രിൻസിപ്പാൾ ഷബീബ് വാഫി കൈപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങ് പട്ടാമ്പി മുൻസിപ്പൽ കൗൺസിലർ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അസ്‌ലഹ് വാഫി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ഷാഹുൽ ഹമീദ് മാനു, എം.കെ. മുഷ്താക്ക്, റഷീദ്, സുലൈമാൻ, ഷുഹൈബ്, ഷാക്കിർ വാഫി, മുശ്രിഫലി വാഫി, ഫർഹത്ത് ടീച്ചർ, സയ്യിദ് റാസി തങ്ങൾ, അനസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നടന്ന വിവിധ കലാപരിപാടികൾക്ക് കോളേജ് വിദ്യാർത്ഥികൾ നേതൃത്വം നൽകി.
