പാലക്കാട് ജില്ലയിൽ ദേശീയ മന്ത് രോഗ നിവാരണ സർവേക്ക് തുടക്കമായി
പാലക്കാട്: ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായുള്ള ട്രാൻസ്മിഷൻ അസസ്‌മെന്റ് സർവേയ്ക്ക് (ടി എ എസ്) ജില്ലയിൽ തുടക്കമായി. മുണ്ടൂർ ഗവ. എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ ഷീലാ ദേവി ടീച്ചർ സർവേയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ മാജിക് ഷോയും സംഘടിപ്പിച്ചു.
മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രാമദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഗീതു മരിയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മന്ത് രോഗം പടരുന്നത് തടയുന്നതിനും രോഗസാധ്യത വിലയിരുത്തുന്നതിനുമായാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഈ സർവേ നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ടി ശോഭന, മുണ്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി ശ്രീനിവാസൻ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ഉമാദേവി, പി.ടി.എ പ്രസിഡന്റ് ആർ. സന്തോഷ് എന്നിവർ പങ്കെടുത്തു. ജില്ലാ നഴ്‌സിങ് ഓഫീസർ സി. ലക്ഷ്മി, ജില്ലാ ലാബ് ഓഫീസർ എൻ. ഷാഹിൻ, ഡി.പി.എച്ച്.എൻ ടി.പി രമ, ഹെൽത്ത് സൂപ്പർവൈസർ സിസിമോൻ തോമസ്, ജില്ലാ എൻ.വി.ബി.സി.ഡി ഓഫീസർ പി.വി സാജൻ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്. സയന തുടങ്ങിയവരും വിവിധ ആരോഗ്യപ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
