പൊന്നാനി 'അമ്മയും കുഞ്ഞും' ആശുപത്രിയിലെ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കി എടപ്പാൾ റോട്ടറി ക്ലബ്
എടപ്പാൾ: പൊന്നാനി ഗവ. അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾക്ക് വർഷം മുഴുവൻ പോഷകാഹാരം ലഭ്യമാക്കുന്ന പദ്ധതിയുമായി എടപ്പാൾ റോട്ടറി ക്ലബ്. റോട്ടറിയുടെ 'ദാൻ' പദ്ധതിയുടെ ഭാഗമായാണ് ശിശുക്കളുടെ വാർഡിലെ കുഞ്ഞുങ്ങൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള പോഷകാഹാരം നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഗവർണർ ബിജോഷ് മാനുവലും പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. രോഹിത് ശ്രീധരനും ചേർന്ന് നിർവഹിച്ചു.
എടപ്പാൾ റോട്ടറി ക്ലബ് പ്രസിഡന്റ് അഷ്റഫ് ചെങ്ങനാത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റോട്ടറി സെക്രട്ടറി പ്രകാശ് പുളിക്കപ്പറമ്പിൽ, സന്തോഷ് കെ.വി., സുരേഷ്, സോൺ ഓഫീസർ ദിലീപ് കുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർമാരായ ഡോ. പ്രശാന്ത് സ്വാഗതവും ഡോ. നന്ദു ബേബി നന്ദിയും രേഖപ്പെടുത്തി.
