logo
AD
AD

ഫീല്‍ഡ് ഡേ സംഘടിപ്പിച്ചു

കോയമ്പത്തൂരിലെ ഐ.സി.എ.ആര്‍-കരിമ്പ് പ്രജനന കേന്ദ്രവും (ഐ സി എ ആര്‍ - എസ് ബി ഐ) പാലക്കാട് ഐ.സി.എ.ആര്‍-കൃഷി വിജ്ഞാന കേന്ദ്രവും (കെ വി കെ) സംയുക്തമായി അട്ടപ്പാടിയിലെ മേലേച്ചൂട്ര ഗോത്രവര്‍ഗ ഉന്നതിയില്‍ ‘കോ 14012’ (Co 14012) എന്ന പുതിയ ഇനം കരിമ്പിന്റെ ഫീൽഡ് ഡേ സംഘടിപ്പിച്ചു. പരിപാടി ഐ.സി.എ.ആര്‍-എസ്.ബി.ഐ ഡയറക്ടര്‍ ഡോ. പി. ഗോവിന്ദരാജ് ഉദ്ഘാടനം ചെയ്തു.

പട്ടികവര്‍ഗക്കാര്‍ക്കായുള്ള വികസന കര്‍മ്മപദ്ധതിയുടെ (ഡി എ പി എസ് ടി സി) ഭാഗമായി, ആദിവാസി കര്‍ഷകയായ വള്ളി സതീഷിന്റെ തോട്ടത്തിലാണ് പരിപാടി നടന്നത്. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തങ്കവേല്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം. ഗോവിന്ദരാജ്, ഡോ. ഡി. പുതിര പ്രതാപ്, ഡോ. എം. ഇസ്രായേല്‍ തോമസ, ഡോ. എന്‍ ഗീത, ഡോ.ആര്‍ ഗോപി, ഡോ പി ഗീത, അഥിനി എസ് പഴനി, ഡോ. ജിജി അലന്‍, ശാസ്ത്രജ്ഞര്‍, ഉദ്യാഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

latest News