logo
AD
AD

പട്ടിത്തറ ഗവ. എല്‍പി സ്‌കൂള്‍ വര്‍ണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു

പട്ടിത്തറ ഗവ. എല്‍പി സ്‌കൂള്‍ പ്രീപ്രൈമറി വിഭാഗത്തിന്റെ വര്‍ണക്കൂടാരം പദ്ധതിയുടെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിച്ചു. തൃത്താല മണ്ഡലത്തില്‍ അങ്കണവാടികളുള്‍പ്പെടെ 50 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 54.79 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമഗ്ര ശിക്ഷ കേരളയുടെ എസ്.എസ്.കെ സ്റ്റാര്‍സ് പദ്ധതിയുടെ പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി ക്ലാസ്സ് റൂം ഒരുക്കിയത്. 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പരിപാടിയില്‍ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിരേഖ അധ്യക്ഷയായി.

Latest News

latest News