logo
AD
AD

പട്ടാമ്പിയിൽ മദ്യപിച്ച് കാറോടിച്ച് വാഹനാപകടം; കാർ ഡ്രൈവർ റിമാൻഡിൽ

പട്ടാമ്പി: മദ്യപിച്ച് കാറോടിച്ച് നിയന്ത്രണംവിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ച് പരിക്കേൽപ്പിച്ച കേസിൽ കാർ ഡ്രൈവറെ റിമാൻഡ് ചെയ്തു. മരുതൂർ പുലാശ്ശേരിക്കര സ്വദേശി കുന്നംകാട്ടിൽ സിദ്ദിഖിനെയാണ് (48) പട്ടാമ്പി പോലീസ് എടുത്ത കേസിൽ കോടതി റിമാൻഡ് ചെയ്തത്. പട്ടാമ്പി ചെർപ്പുളശ്ശേരി പാതയിൽ ഞായറാഴ്ച വൈകുന്നേരം 7.15ന് കൂമ്പൻകല്ലിലാണ് അപകടമുണ്ടായത്.

മരുതൂർ ഭാഗത്തുനിന്നും പട്ടാമ്പിയിലേക്ക് വരികയായിരുന്ന അബൂബക്കർ സിദ്ദിഖിന്റെ കാർ നിയന്ത്രണം വിട്ടു എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ നെല്ലിക്കാട്ടിരി സ്വദേശി ഇബ്രാഹിമിന് പരിക്കേറ്റു. പട്ടാമ്പി പോലീസ് കേസെടുത്തു നടത്തിയ വൈദ്യ പരിശോധനയിൽ അബൂബക്കർ സിദ്ദിഖ് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി.

തുടർന്നാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കി പരിക്കേൽപ്പിച്ച കേസിൽ അബൂബക്കർ സിദ്ദിഖിനെ റിമാൻഡ് ചെയ്തത്. പട്ടാമ്പി പോലീസ് എസ്.എച്ച്.ഓ കെ.ജെ ജിനേഷിൻ്റെയും സബ് ഇൻസ്പെക്ടർ മനുകൃഷ്ണൻ്റെയും നേതൃത്വത്തിലായിരുന്നു നടപടികൾ സ്വീകരിച്ചത്.

latest News