logo
AD
AD

പെരിന്തൽമണ്ണ നഗരസഭയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പെരിന്തൽമണ്ണ: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടമെന്നോണം നഗരത്തിലെ പ്രധാന റോഡുകളുടെ ശുചീകരണം വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പൂർത്തിയാക്കാൻ തീരുമാനിച്ചു. ഊട്ടി റോഡ് മർച്ചന്റ്സ് യൂത്ത് വിംഗും, മണ്ണാർക്കാട് റോഡ് ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷനും, കോഴിക്കോട് റോഡ് വ്യാപാര സമിതിയും, പട്ടാമ്പി റോഡ് വ്യാപാര വ്യവസായ ഏകോപന സമിതിയും ശുചീകരിക്കും. നഗരസഭ ടൌൺ ഹാൾ മാർക്കറ്റ് റോഡ് ശുചീകരണ പ്രവർത്തി മൗലാന ഹോസ്പിറ്റൽ ഏറ്റെടുത്ത് നടത്തുമെന്ന് പരിപാടിയിൽ പ്രഖ്യാപിച്ചു.⁣ ⁣ നഗരസഭ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഫസൽ മുഹമ്മദ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിനേശ് കണക്കഞ്ചേരി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തൊട്ടശ്ശേരി കദീജ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പച്ചീരി ഹുസൈന നാസർ എന്നിവർ സംസാരിച്ചു.⁣ ⁣ പെരിന്തൽമണ്ണ മർച്ചന്റ് അസോസിയേഷൻ പ്രതിനിധി ചമയം ബാപ്പു, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി പി.പി. അബ്ബാസ്, മൗലന ഹോസ്പിറ്റൽ മാനേജർ നസീർ നാലകത്ത്, ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് അബ്ബാസ്, സെക്രട്ടറി ബാലകൃഷ്ണൻ, ട്രഷറർ അബ്ദു പത്താരി എന്നിവരും ആശംസകൾ അറിയിച്ചു.⁣ ⁣ നഗരസഭ ക്ലീൻ സിറ്റി മാനേജർ വത്സൻ സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നാലകത്ത് ബഷീർ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. കൗൺസിലർമാരായ അലീന മറിയം, നെച്ചിയിൽ മൻസൂർ, റജിന സലിം, സഭിത, ശ്രീനിവാസൻ, സുരയ്യ ബാനു എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലേക്കും ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

latest News