എടപ്പാൾ ഹോസ്‌പിറ്റലിൽ കാൻസർ സെൻറർ പ്രവർത്തനമാരംഭിച്ചു

എടപ്പാൾ : എടപ്പാൾ ഹോസ്‌പിറ്റലിൽ കാൻസർ ചികിത്സാവിഭാഗം ആരംഭിച്ചു. ഇന്ത്യയിലെ കാൻസർ ചികിത്സാകേന്ദ്രമായ ‘കാർകിനോസ്’ ഗ്രൂപ്പിന്റെ സഹകരണതോടെ ഹോസ്‌പിറ്റലിൽ ആരംഭിച്ച കാൻസർ ചികിത്സാവിഭാഗം ആശുപത്രി ചെയർമാൻ ഡോ. കെ.കെ. ഗോപിനാഥൻ ഉദ്ഘാടനംചെയ്തു. കാർകിനോസ് മെഡിക്കൽ ഡയറക്ടറും സി.ഇ.ഒ.യുമായ ഡോ. മോനി എബ്രഹാം കുര്യാക്കോസ് അധ്യക്ഷതവഹിച്ചു.
മെഡിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ. സൗരഭ് രാധാകൃഷ്ണൻ, നഴ്സിങ് ഓഫീസർ ഗായത്രി നായർ, അമിത്‌കുമാർ, സുരജ് തോമസ്, എടപ്പാൾ ഹോസ്‌പിറ്റൽ എം.ഡി. ചിത്രാഗോപിനാഥ്, സി.ഇ.ഒ. ഗോകുൽ ഗോപിനാഥ്, ഗ്രൂപ്പ് മാനേജർ ആത്മജൻ പള്ളിപ്പാട്, ജനറൽ മാനേജർ ദേവരാജൻ, ജ്യോതി ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.