കുണ്ടുകടവ് പാലം അടച്ചു
എടപ്പാൾ: ഗുരുവായൂർ-ആൽത്തറ-പൊന്നാനി റോഡിലെ മാറഞ്ചേരിയെയും - പൊന്നാനിയെയും ബന്ധിപ്പിക്കുന്ന കുണ്ടുകടവ് പാലം അടച്ചു. പാലത്തിനോട് ചേർന്ന നിലവിലെ റോഡ് കട്ട് ചെയ്യേണ്ടി വരുന്നതിനാൽ അപകടാവസ്ഥ ഒഴിവാക്കുന്നതിനാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്.
യാത്രാവാഹനങ്ങൾ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും ബിയ്യം റെഗുലേറ്റർ കം ബ്രിഡ്‌ജ് വഴി കരിങ്കല്ലത്താണിയിലൂടെയാണ് പോകേണ്ടത്. ഹെവി ഗുഡ്‌സ് വാഹനങ്ങൾ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും എടപ്പാൾ വഴി പോകണം.