വോട്ടിങ് മെഷീനുകൾ സുരക്ഷിതമല്ല, അനായാസം ഹാക്ക് ചെയ്യാം; ഇവിഎമ്മുകൾക്കെതിരെ ഇലോൺ മസ്‌ക് വീണ്ടും
വോട്ടിങ് മെഷീനുകൾക്കെതിരെ ഇലോൺ മസ്‌ക് വീണ്ടും രംഗത്ത്. വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്താണ് ഇത്തവണയും മസ്‌ക് വിമർശമവുമായി വിവാദങ്ങളിൽ ഇടം പിടിക്കുന്നത്. ഇവിഎമ്മുകൾ അനായാസം ഹാക്ക് ചെയ്യാൻ സാധിക്കുന്നവയാണെന്നും സുരക്ഷിതമല്ലെന്നും മസ്‌ക് വിശദീകരിച്ചു. താനൊരു ടെക്‌നോളജിസ്റ്റ് ആയതിനാൽ കമ്പ്യൂട്ടറുകളെ കുറിച്ച് നന്നായി അറിയാം. കമ്പ്യൂട്ടർ പ്രോഗ്രാമുകളെ വിശ്വസിക്കാനാവില്ല.
അവ ഹാക്ക് ചെയ്യാൻ വളരെ അനായാസം സാധിക്കും. അതിനായി ഒരു ചെറിയ കോഡ് ചേർത്താൽ മതിയാകും. എന്നാൽ ബാലറ്റ് പേപ്പറുകൾ ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നും മസ്‌ക് പറഞ്ഞു. ഒരു മിനുട്ടോളം ദൈർഘ്യമുള്ള മസ്‌കിന്റെ ഇവിഎമ്മുകളെ കുറിച്ചുള്ള പ്രസ്താവന ഇതോടകം സോഷ്യൽ മീഡിയകളിലൂടെ വൈറലായിട്ടുണ്ട്.
മസ്‌കിന്റെ ഇവിഎമ്മുകളെ കുറിച്ചുള്ള പ്രസ്താവന ഇതോടകം ഇന്ത്യയിലും പ്രതിപക്ഷ നേതാക്കൾ സോഷ്യൽമീഡിയകളിൽ ഷെയർ ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.