ഗതാഗതം നിരോധിച്ചു
വളാഞ്ചേരി-അങ്ങാടിപ്പുറം റോഡില്‍ അമ്പലപ്പടി മുതല്‍ കൊളത്തൂര്‍ സ്റ്റേഷന്‍പടി വരെയുള്ള ഭാഗത്ത് പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് ഏഴ് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വളാഞ്ചേരി ഭാഗത്ത് നിന്നും അങ്ങാടിപ്പുറം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചെമ്മലശ്ശേരി-വളപുരം- വെങ്ങാട് റോഡിലൂടെയും കൊളത്തൂര്‍ - പടപ്പറമ്പ്- എടയൂര്‍ പൂക്കാട്ടിരി റോഡിലൂടെയും പോകണം.
