logo
AD
AD

നിയമസഭാ തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്കായി വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ ക്യാമ്പ് തുടങ്ങി

പാലക്കാട്: നിയമസഭാ പൊതു തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കായി വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ ക്യാമ്പ് തുടങ്ങി. ഭിന്നശേഷിക്കാരുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടിങ് രീതികളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി പാലക്കാട് താലൂക്ക് ഓഫീസിലാണ് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് നാളെയും തുടരും.

വോട്ടിങ് മെഷീന്‍ നേരിട്ട് പരിചയപ്പെടുന്നതിനും വോട്ട് രേഖപ്പെടുത്തുന്ന ക്രമങ്ങള്‍ മനസ്സിലാക്കുന്നതിനും ക്യാമ്പില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കാഴ്ചപരിമിതരായ വോട്ടര്‍മാര്‍ക്ക് വോട്ടിങ് മെഷീനിലെ സംവിധാനങ്ങള്‍ തൊട്ടറിഞ്ഞ് മനസ്സിലാക്കാനും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡമ്മി വോട്ട് രേഖപ്പെടുത്തി പരിശീലനം നേടാനും ക്യാമ്പിലൂടെ കഴിയും. തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ സുമേഷ്, സുധീഷ്, സുമിത് എന്നിവര്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Latest News

latest News