അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം; അവധി പ്രഖ്യാപിച്ചു
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൂരം പുറപ്പാട് ദിവസമായ മാര്‍ച്ച് 25ന് ഉച്ചവരെ മലപ്പുറം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരം തീരുമാനിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.
