മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു
നെന്മാറ ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഹരിത കർമ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.
സംസ്ഥാന സർക്കാരിൻ്റെ ബഡ്ജറ്റ് വിഹിതം ചിലവഴിച്ച് സ്കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ സേനാംഗങ്ങൾ എന്നിവർക്ക് നവകേരളം കർമപദ്ധതിയിലൂടെയാണ് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യുന്നത്. പാഡുകളുടെ ഉപയോഗം കുറച്ച് സ്ത്രീകളുടെ ആരോഗ്യം പരിരക്ഷിക്കുക, പൊതുയിടങ്ങൾ ശുചിയാക്കി സംരക്ഷിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം.
പരിപാടിയിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. വത്സല, എം കൃഷ്ണന്‍, നിഷ ഹൈദരാലി, വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ദിനേശ്, ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം. മനോജ്, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.
