logo
AD
AD

ദേശീയ ലൈന്‍മാന്‍ ദിനം ആചരിച്ചു

പാലക്കാട്: ദേശീയ ലൈന്‍മാന്‍ ദിനത്തോടനുബന്ധിച്ച് പെരിങ്ങോട്ടുകുറിശ്ശി ഇലക്ട്രിക്കല്‍ സെക്ഷന്റെ ആഭിമുഖ്യത്തില്‍ ലൈന്‍മാന്‍ ദിനം ആചരിച്ചു. പാലക്കാട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ടി.സി ഗിരിജ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സെക്ഷനിലെ ലൈന്‍മാന്‍മാരെയും കരാര്‍ ജീവനക്കാരെയും അനുമോദിച്ചു.

സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ രതീഷ് അധ്യക്ഷനായി.സേഫ്റ്റി ലീഡര്‍ രാജേഷ്,സര്‍ക്കിള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സന്ദീപ്, സബ് എന്‍ജിനീയര്‍ പ്രകാശന്‍, സീനിയര്‍ അസിസ്റ്റന്റ് കെ ഷംല, ഓവര്‍സിയര്‍മാരായ നാരായണന്‍കുട്ടി, സന്തോഷ്,ലൈന്‍മാന്‍മാരായ മണികണ്ഠന്‍, ശരവണന്‍, രാജേഷ്, ബൈജു,സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

latest News