ഗതാഗതം നിരോധിച്ചു
പാലക്കാട്: കൂട്ടിലക്കടവ് - കരിമ്പുഴ റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മാര്‍ച്ച് ഒമ്പതിന് (തിങ്കളാഴ്ച) ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു. റോഡ് ശ്രീകൃഷ്ണപുരം എസ്.ബി.ടി. ജങ്ഷനിൽ നിന്നും തിരിയുന്ന വാഹനങ്ങൾ ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളേജിന് (മണ്ണമ്പറ്റ ജങ്ഷൻ) മുൻവശത്തിലൂടെ പുലിയങ്ങാട് തെരുവ് റോഡ് വഴി കൂട്ടിലക്കടവിൽ പ്രവേശിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഒരു ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
